വിയറ്റ്നാംപടി: കിഴുമുറി മഹല്ലിൽ അരക്കുളം നമസ്കാരപ്പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ അഴകൻ കണ്ടത്തിൽ കൊട്ടിലിങ്ങൽ അബൂബക്കർ മാസ്റ്ററുടെ ഭാര്യ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ഹദിയ്യത്തുല്ല സലഫി (റിട്ട. അറബിക് ടീച്ചർ നാട്ടുവട്ടം ജനത ഹൈസ്കൂൾ), അഷ്റഫ് ജമാലുദ്ദീൻ (പ്രിൻസിപ്പൽ മഹ്മൂദിയ്യ ഇംഗ്ലീഷ് സ്കൂൾ പെരിഞ്ഞനം), ഉമ്മു ജമീല, ആസിയ, നസീറത്ത് ബീവി, പരേതയായ മറിയമ്മു ടീച്ചർ. മരുമക്കൾ: യുസുഫ് മാസ്റ്റർ കരേക്കുത്ത്, കുഞ്ഞുമുഹമ്മദ്, സലീന, സീനത്തു റുക്സാന, പരേതനായ അബ്ദുറഹിമാൻ.