ഇരിങ്ങാലക്കുട: തെക്കേ അങ്ങാടി നായങ്കര മുരിങ്ങത്തുപറമ്പില്‍ പരേതനായ ഔസേപ്പിന്റെ ഭാര്യ സിസിലി (77) നിര്യാതയായി. ഇരിങ്ങാലക്കുട വെസ്റ്റ് ചെമ്പകശ്ശേരി കൂനമ്മാവ് കുടുംബാംഗമാണ്. മക്കള്‍: ജോണ്‍ (റിട്ട. ഐ.ടി.യു ബാങ്ക്, ഇരിങ്ങാലക്കുട), ഡേവീസ് (ബിസിനസ്), റോയ് (സൗദി അറേബ്യ). മരുമക്കള്‍: ജെന്നി, മിനി, ഷിജി. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍.