ചാവക്കാട്: തായ്ലൻഡില് മരിച്ച യുവാവിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. എടക്കഴിയൂര്‍ പഞ്ചവടി നാലകത്ത് മുഹമ്മദലിയുടെ മകന് നിഷാദാണ് (39) തായ്ലൻഡില് മരിച്ചത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന നിഷാദും ഭാര്യ റാഷിദ, മക്കളായ നൂറ, റോസ് എന്നിവരുമടങ്ങുന്ന കുടുംബം വിസ മാറ്റുന്നതിനായി കഴിഞ്ഞ 28നാണ് തായ്ലൻഡിലെത്തിയത്. ഇതിനിടെ രോഗബാധിതനായി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തായ് എയര്‍വേസ് വിമാനത്തില്‍ കൊച്ചിയിലെത്തുന്ന മൃതദേഹം, എടക്കഴിയൂരിലെ വസതിയില്‍ എത്തിച്ച് എട്ടിന് എടക്കഴിയൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.