കക്കാട്: ബദർപള്ളി കെ.പി. അബ്ദുറഹിമാൻ ഹാജി (75) നിര്യാതനായി. പഴയകാലത്ത് ലോഞ്ചിൽ ദുബൈയിലെത്തി. ബദർപള്ളി യു.എ.ഇ നോർത്തേൺ എമിറേറ്റ്സ് കമ്മിറ്റി ഉപദേശക സമിതി അംഗമാണ്. പരേതരായ കണ്ണാടിപറമ്പ് പുല്ലൂപ്പിയിലെ കുഞ്ഞിമൊയ്തീൻ ഹാജി- നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ബദർപള്ളി നിര്‍മാണ കമ്മിറ്റി അംഗം പരേതനായ കെ.എം. അബ്ദുൽ ഖാദറിന്റെ (സൺസ്) മകൾ പുതിയാണ്ടി റംല. മക്കൾ: സമീർ, നിജാഷ് (ഇരുവരും ഷാർജ), ഫവാസ് (യു.കെ). മരുമക്കൾ: ഷബീറ, മുബീന. സഹോദരങ്ങൾ: ലത്തീഫ്, അസീസ്, ഫാത്തിമ, സഫിയ, ആസിയ, പരേതരായ അബ്ദുല്ല, കമാൽ, അബൂബക്കർ, ഇബ്രാഹിം കുട്ടി, കദീജ, മറിയം.