കൊടുവള്ളി: മുക്കിലങ്ങാടി കുന്നത്തുപറമ്പത്ത് കെ.പി. വിജയകുമാർ (64) നിര്യാതനായി. വാരിക്കുഴിതാഴം അരിക്കോട്ടിൽകാവ് കണ്ണിക്കകരുമകൻ ക്ഷേത്ര കമ്മിറ്റി അംഗവും, മുക്കിലങ്ങാടി കുന്നത്ത്പറമ്പത്ത് താഴ്വാരം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാണ്. ഭാര്യ: ഗീത. മക്കൾ: ഐശ്വര്യ (അബൂദബി), അർജുൻ (ഫെഡറൽ ബാങ്ക് മാനേജർ ഇരിട്ടി). മരുമകൻ: വിനീത് (അബൂദബി). സഹോദരൻ: കെ.പി. ഭാസ്കരൻ (വെണ്ണക്കാട് ജി.എം.യു.പി സ്കൂൾ റിട്ട. ഓഫിസ് അസിസ്റ്റന്റ്). പിതാവ്: പരേതനായ എ. ഉണ്ണീരി (മുൻ കൊടുവള്ളി ഗ്രാമപഞ്ചായത്ത് അംഗം). മാതാവ്: പരേതയായ നാരായണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.