പടന്ന: മുസ്ലിം ലീഗ് നേതാവും മത വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ പടന്നയിലെ വി.കെ.പി. ഹമീദലി ഹാജി (64) നിര്യാതനായി. ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, പടന്ന മൈമ സ്കൂൾ ചെയർമാൻ, കാഞ്ഞങ്ങാട് ഐഡിയൽ സ്കൂൾ ചെയർമാൻ, പടന്ന ജമാഅത്ത് വൈസ് പ്രസിഡന്റ്, പയ്യന്നൂർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ഡയറക്ടർ ബോർഡ് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ലീഗ് തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ, പടന്ന ജമാഅത്ത് മിലാദ് കമ്മിറ്റി കൺവീനർ എന്നീ പദവികളിലും പ്രവർത്തിച്ചിരുന്നു.
ദീർഘകാലം കാഞ്ഞങ്ങാട് ഗസൽ റെഡിമെയ്ഡ്സ് സ്ഥാപനം നടത്തിയിരുന്നു. പരേതരായ കുന്നത്ത് മഹമൂദ് ഹാജിയുടെയും വി.കെ.പി. സാറാബിയുടെയും മകനാണ്. ഭാര്യ: പി.കെ.സി. നാദിറ. മക്കൾ: ഇർഷാദ്, ഇർഫാൻ, ഇജാസ് (മൂന്നു പേരും ജിദ്ദ) ഇനാസ. മരുമക്കൾ: വി.കെ.പി. റിയാസ് (ജിദ്ദ) സഫ, മർവ (ഇരുവരും കണ്ണൂർ). സഹോദരങ്ങൾ: വി.കെ.പി. ഇസ്മയിൽ ഹാജി (ഫിഷ് കൗണ്ടി, വടക്കേക്കാട്) വി.കെ.പി. ഫത്താഹ് (പ്ലൈവുഡ് വ്യാപാരി, കണ്ണൂർ), വി.കെ.പി. റാഫി (സാറാ ഡിസൈനിങ്, മംഗളൂരു), കുഞ്ഞാമി, ഫാത്തിബി, റൈഹാനത്ത്.