കുമ്പള: ബദിയടുക്കയിലെ ഇലക്ട്രിക്കല്‍ കടയുടമയും ബംബ്രാണ സ്വദേശിയുമായ കെ.ബി. അബ്ദുല്‍ ലത്തീഫ് (49) നിര്യാതനായി. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് വ്യാഴാഴ്ച രാവിലെയോടെ മരിച്ചത്. ബംബ്രാണ ജുമാമസ്ജിദ് കമ്മിറ്റി ജോ. സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: അസ്മ. മക്കൾ: ശിബിലി, സമ്മാസ്, ഷിബില, ഷമ്മ, ഷിമാക്ക്. സഹോദരങ്ങള്‍: കെ.ബി. ഹനീഫ, കെ.ബി. അബ്ദുറഹ്മാന്, അവ്വമ്മ, ഖദീജ, പരേതനായ കെ.ബി. യൂസഫ്.