കണ്ണൂർ: സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും നേതാവ് സി.എച്ച്. രാഘവൻ (87) നിര്യാതനായി. ബീഡി-സിഗാർ വർക്കേഴ്സ് യൂനിയൻ, പാർസൽ വർക്കേഴ്സ് യൂനിയൻ-എ.ഐ.ടി.യു.സി എന്നിവയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി, ഓൾ ഇന്ത്യ ബീഡി-സിഗാർ ആൻഡ് ടുബാക്കോ വർക്കേഴ്സ് ഫെഡറേഷൻ അംഗം, സി.പി.ഐ കണ്ണൂർ സൗത്ത് ഏരിയ സെക്രട്ടറി, കണ്ണൂർ മണ്ഡലം സെക്രട്ടറി, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. യുവകലാസാഹിതി, ഇപ്റ്റ, കൊറ്റാളിയിലെ യുവജന കലാസമിതി, ദേശാഭിവർധിനി വായനശാല തുടങ്ങിയ കലാസാംസ്കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഭാര്യ: പ്രേമജ. സഹോദരങ്ങൾ: നവയുഗം വാരിക പത്രാധിപരായിരുന്ന പരേതനായ സി.എച്ച്. വാസുദേവൻ, സി.എച്ച്. ബാലകൃഷ്ണൻ മാസ്റ്റർ (നൂപുരം കലാക്ഷേത്രം).
വെള്ളിയാഴ്ച ഉച്ചക്ക് 12 വരെ കൊറ്റാളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം ഉച്ചക്ക് പയ്യാമ്പലത്ത്.