വള്ളിക്കുന്ന്: പഴയകാല സോഷ്യലിസ്റ്റ് നേതാവും ആർ.ജെ.ഡി പ്രവർത്തകനും കച്ചേരിക്കുന്നിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന മടവമ്പാട്ട് വാസു (97) നിര്യാതനായി.
കാഞ്ഞിരക്കുഴി ക്ഷീരോൽപാദക സഹകരണ സംഘം മുൻ ഡയറക്ടർ, വള്ളിക്കുന്ന് ടൈൽസ് ഡയറക്ടർ, വള്ളിക്കുന്ന് ഫൈറ്റേഴ്സ് സെന്റർ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിരുന്നു. അവസാന നാളുവരെയും കച്ചേരിക്കുന്ന് പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പഴയകാല സംഭവവികാസങ്ങളറിയാൻ ഇദ്ദേഹത്തെ പലരും സമീപിക്കാറുണ്ടായിരുന്നു.
മക്കൾ: വീരേന്ദ്രകുമാർ (റിട്ട. ഇന്ത്യൻ റെയിൽവേ), മോഹൻദാസ് (വിമുക്തഭടൻ), മുരളീധരൻ (റിട്ട. എഫ്.സി.ഐ), മധുസൂദനൻ (ഫോട്ടോഗ്രാഫർ), ദിലീപ്കുമാർ (ബിസിനസ്), സോമസുന്ദരൻ. മരുമക്കൾ: ഗീത, ഗിരിജ, ജീജ, പ്രനീഷ, ഗീത.