മഞ്ചേരി: റോഡ് മറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വയോധികന് മരിച്ചു. മഞ്ചേരി കാരാപ്പറമ്പ് കുന്നത്തീരി കോടിത്തൊടി ചെറിയ മുഹമ്മദ് (കുഞ്ഞു-77) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെ കാരാപ്പറമ്പ് ബസ് സ്റ്റോപ്പിനടുത്താണ് അപകടം. മഞ്ചേരി സലഫി മസ്ജിദിലേക്ക് ജുമുഅ നമസ്കാരത്തിനായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ചെറിയ മുഹമ്മദിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമ. മക്കള്‍: മോയിന്‍കുട്ടി, നസീര്‍, സക്കീന, ഹസീന, ഷബ്ന, ഷാഹിന. മരുമക്കള്‍: ഉമ്മു ആബിദ, നബീസ, സാലിഹ്, അഷ്റഫ്, നസീര്‍, മുഹമ്മദ് മുസ്തഫ.
മഞ്ചേരി എസ്.ഐ സത്യപ്രസാദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച ഉച്ചയോടെ ആനക്കോട്ടുപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.