ശ്രീകണ്ഠപുരം: ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയും എടക്കാട് താമസക്കാരിയുമായ ആണ്ട്യംവള്ളി മഠത്തിൽ ഓമന (72) നിര്യാതയായി. കുന്നരു എ.യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: കെ.എം. രാധാകൃഷ്ണൻ (എടക്കാട്). സഹോദരങ്ങൾ: തങ്കമണി (റിട്ട. അധ്യാപിക), പരേതനായ ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിങ്കോന്ന് ശ്മശാനത്തിൽ.