വേളം: ശാന്തിനഗറിലെ നെല്ലിയുള്ളതിൽ മാണിക്കോത്ത് കുഞ്ഞിഹസൻ ഹാജി (88) നിര്യാതനായി. പാറക്കാംപൊയിൽ മസ്ജിദുൽ ഫലാഹ് മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: ഡോ. എൻ. മുഹമ്മദലി (കാലിക്കറ്റ് യൂനിവേഴ്സിറ്റി ജേണലിസം ഡിപ്പാർട്മെന്റ് തലവൻ), ഫൈസൽ (അബൂദബി), സുലൈഖ, അസ്മ (അധ്യാപിക വള്ള്യാട് യു.പി സ്കൂൾ). മരുക്കൾ: കെ.ടി. അബ്ദുല്ല ശാന്തിനഗർ (ഖത്തർ), പി.കെ. കുഞ്ഞബ്ദുല്ല (വള്ള്യാട്), റൂബി അരീക്കോട് (പൂത്തൂർ പള്ളിക്കൽ ഹയർ സെക്കൻഡറി സ്കൂൾ), സൽമ ചാലക്കര (ചെറിയ കുമ്പളം). സഹോദരങ്ങൾ: മുണ്ടാരം പുത്തൂര്‍ കുഞ്ഞാമി, പൂളച്ചാലിൽ മറിയം, പരേതയായ മാക്കൂൽ ഫാത്തിമ ഹജ്ജുമ്മ, മാണിക്കോത്ത് ഹലീമ, നാഗത്ത് കുഞ്ഞിമൊയ്തീൻ.