കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പി. വെമ്പല്ലൂർ വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ ഓട്ടോ ടാക്സി ബൈക്കിലിടിച്ച് വീട്ടമ്മ മരിച്ചു. പി. വെമ്പല്ലൂർ അഞ്ചങ്ങാടി ലോറിക്കടവ് തെക്ക് ഭാഗത്ത് താമസിക്കുന്ന പുളിയനാർ പറമ്പിൽ മനേഷിന്റെ ഭാര്യ സുസ്മിത (41) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ പി. വെമ്പല്ലൂർ ചന്ദന സ്റ്റോപ്പിനടുത്തായിരുന്നു അപകടം. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മകനുമൊത്ത് ബൈക്കിൽ പോകുമ്പോൾ ഇടറോഡിൽനിന്ന് കയറിയ ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ സുസ്മിതക്ക് ഗുരുതര പരിക്കേറ്റു. ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മതിലകം പൊലീസ് സ്ഥലത്തെത്തി. മക്കൾ: അനന്തകൃഷ്ണൻ, അമൃത (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ഞായറാഴ്ച.