പട്ടാമ്പി: ഓങ്ങല്ലൂർ പോക്കുപ്പടി മുഹമ്മദ് അബ്ദുറഹ്മാൻ (75) നിര്യാതനായി. പരേതനായ തറയിൽ സെയ്തിന്റെയും ഇത്തീമ ഹജ്ജുമ്മയുടെയും മകനാണ്. ആലത്തിയൂർ കെ.എച്ച്. എം.എച്ച്.എസ്.എസ്, ഗവ. ഹൈസ്കൂൾ കാരകുന്ന്, താനൂർ ദേവധാർ ഹൈസ്കൂൾ, ജി.ജി.എച്ച്.എസ് തിരൂർ, ജി.എച്ച്.എസ് പട്ടാമ്പി എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സഫിയ (റിട്ട. എച്ച്.എം, ജി.എച്ച്.എസ്.എസ് വാടാനാംകുറുശ്ശി). മക്കൾ: രഹന (ജി.എച്ച്.എസ്.എസ് വട്ടേനാട്), റിസ്വാൻ (യു.എ.ഇ). മരുമക്കൾ: സാജിദ് (ജെ.എസ്, നാഗലശ്ശേരി പഞ്ചായത്ത്), ആബിദ (യു.എ.ഇ).