പുലാപ്പറ്റ: കാണാതായ വയോധികയെ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പുലാപ്പറ്റ പാറക്കുണ്ടിൽ പരേതനായ ചാമിയുടെ ഭാര്യ കുഞ്ഞിലക്ഷ്മി (85) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ കുളിക്കാൻ പോയ ഇവരെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ പരിസരത്ത് ചെരിപ്പും വടിയും കണ്ടതോടെ ക്വാറിയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോങ്ങാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഐവർമഠത്തിൽ സംസ്കരിച്ചു. മക്കൾ: രാധാകൃഷ്ണൻ, ഇന്ദിര. മരുമക്കൾ: കൃഷ്ണ കുമാരി, സുരേന്ദ്രൻ.