കൊണ്ടോട്ടി: എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡില്‍ വട്ടപ്പറമ്പിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ പരേതനായ പത്മ ഗിരീഷന്റെ മകന് സിഗിഷ്ണു (25) ആണ് മരിച്ചത്.
വെള്ളിയാഴ്ച അർധരാത്രിയോടെ എടവണ്ണപ്പാറ ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു വരുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സിഗിഷ്ണുവിനെ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. മാതാവ്: സിന്ധു. സഹോദരന്: സുബിഷ്ണു.