പാപ്പിനിശ്ശേരി: വളപട്ടണം സ്വദേശി പാപ്പിനിശ്ശേരി മസ്ജിദുൽ ഈമാന്‍ സമീപം ‘പ്രയറി’ലെ ടി.എം. യഹിയ (86) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാപ്പിനിശ്ശേരി ഘടകം പ്രവർത്തകനായിരുന്നു. മസ്ജിദുൽ ഈമാൻ പരിപാലന കമ്മിറ്റി, ജനസേവന വിഭാഗം എന്നിവയുടെ നേതൃസ്ഥാനത്തും പ്രവർത്തിച്ചു. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിൽനിന്ന് വിരമിച്ച ശേഷം ഇടക്കാലത്ത് കൊപ്ര വ്യാപാരിയായി. ഭാര്യ: വി.എം. അഫ്സത്ത്. മക്കൾ: വി.എം. നവാസ്, ആരിഫ (ഖത്തർ പ്രവാസി വെൽഫെയർ അഴീക്കോട് മണ്ഡലം സെക്രട്ടറി). മരുമക്കൾ: ടി.എം. അശ്രഫ് (സെക്രട്ടറി, ഖത്തർ പാപ്പിനിശ്ശേരി പ്രവാസി സമിതി), ഇ.കെ. സുമയ്യ.