പെരിങ്ങത്തൂർ: അണിയാരം എൽ.പി സ്കൂളിന് സമീപം താഴെപുരയിൽ കാർത്യായനി (71) നിര്യാതയായി. പരേതരായ നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ബാലാനന്ദൻ നമ്പ്യാർ. മകൻ: പരേതനായ കൃഷ്ണകുമാർ. സഹോദരങ്ങൾ: സരോജിനി (മാടപ്പീടിക), പരേതരായ ബാലൻ, അംബുജാക്ഷി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കറവങ്ങാട് സ്നേഹഭവനിൽ.