മാത്തിൽ: അരവഞ്ചാലിലെ സാറാമ്മ മംഗലത്ത് (89) നിര്യാതയായി. ഭർത്താവ്: അരവഞ്ചാലിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കുര്യാക്കോസ് മംഗലത്ത്. മക്കൾ: ലിസ്സി (ബന്തടുക്ക), സോമി (വെള്ളരിക്കുണ്ട്), മേരിക്കുട്ടി (കോഴിച്ചാൽ), ബാബു കുര്യാക്കോസ് (കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് മെംബർ, മാത്തിൽ ക്ഷീരസംഘം പ്രസിഡന്റ്, സി.പി.എം ആലപ്പടമ്പ് ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗം).
മരുമക്കൾ: ജോസ് ചെമ്പ്ലാവിൽ, ജോയി മാമൂട്ടിൽ, റെനി ബാബു (പുതുപ്പള്ളി), പരേതനായ ഏൽദോസ് മുണ്ടക്കമാലിൽ. സഹോദരങ്ങൾ: അബ്രാഹം (പാല), ചിന്നമ്മ (എണ്ണപ്പാറ), ജോണി (കുറിവേലി), പാപ്പച്ചൻ (പുഞ്ചക്കാട്), ഫാ. ജോസ് കുറ്റിക്കേരിൽ (മൂവാറ്റുപുഴ), തങ്കച്ചൻ (കീഴൂർ), സിസ്റ്റർ കൃപ (മേഴ്സി കീഴില്ലം), പരേതരായ വർഗീസ് (മാലക്കല്ല്), ജോർജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് അരവഞ്ചാൽ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.