കാഞ്ഞങ്ങാട്: പ്രഥമ കാസർകോട് ജില്ല മുസ്ലിം ലീഗ് കൗൺസിലറും മുതിർന്ന മുസ്ലിംലീഗ് നേതാവുമായ പടന്നക്കാട്ടെ സി.എച്ച്. മുഹമ്മദ്കുഞ്ഞി ഹാജി (84) നിര്യാതനായി. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുനിസിപ്പൽ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പടന്നക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, പടന്നക്കാട് മുസ്ലിം എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നീലേശ്വരത്തെ ഇന്ത്യൻ ഹോട്ടൽ ഉടമയാണ്. ഭാര്യ: കുഞ്ഞാമിന. മകൾ: റസിയ. മരുമകൻ: സഫർ മെട്ടമ്മൽ (റിട്ട. കെ.എസ്.ആർ.ടി.സി റീജനൽ മാനേജർ). സഹോദരങ്ങൾ: ആയിഷബി, മറിയം.