തലശ്ശേരി: എരഞ്ഞോളിയിലെ വടക്കേകുന്നേൽ ജോർജ് ജോസഫ് (ബെൻസ് -70) നിര്യാതനായി. ഗ്രാമീൺ ബാങ്ക് റിട്ട. സീനിയർ മാനേജറായിരുന്നു. ഭാര്യ: തൊടുപുഴ ഉടുമ്പന്നൂർ ആശാരി കുടിയിൽ കുടുംബാംഗം ഡോ. ഡോളി ജോർജ്. മക്കൾ: ഡോ. ആശിഷ് ബെൻസ്, ഡോ. അഞ്ജലി ബെൻസ്. മരുമക്കൾ: ഡോ. അനീറ്റ ജോസി, ലഫ്. കേണൽ ജിതിൻ തോമസ്. സഹോദരങ്ങൾ: അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ഇന്നസെന്റ്, ഐസൽ, ഷെല്ലി, ഷൈനി, ഷാജി, അഡ്വ. ജോഷി, ഷീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.