മാവിലായി: മൊകേരി പഞ്ചായത്ത് സെക്രട്ടറി മൂന്നുപെരിയ തിരുവാതിരയിൽ കെ. സത്യൻ (53) നിര്യാതനായി. മാവിലായി നവജീവൻ വായനശാല വൈസ് പ്രസിഡന്റും മാവിലാക്കാവ് ക്ഷേത്ര സംരക്ഷണ സമിതി ഓഡിറ്ററുമാണ്. പിതാവ്: പരേതനായ കോറോത്ത് ബാലകൃഷ്ണൻ മാസ്റ്റർ. മാതാവ്: ശാന്ത. ഭാര്യ: രജനി (അധ്യാപിക, ഗവ. ഹൈസ്കൂൾ പെരളശ്ശേരി). മകൾ: ശിവപ്രിയ, സത്യൻ (മെഡിക്കൽ വിദ്യാർഥിനി തിരുവനന്തപുരം മെഡിക്കൽ കോളജ്). സഹോദരങ്ങൾ: കെ. സുനിൽകുമാർ, കെ. ഷീജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുഴിക്കിലായി പഞ്ചായത്ത് ശ്മശാനത്തിൽ.