കൊടുവള്ളി: ആറങ്ങോട് മാവുള്ളകണ്ടിയിൽ ജയപ്രകാശൻ (59) നിര്യാതനായി. കോൺഗ്രസ് കൊടുവള്ളി മണ്ഡലം മുൻ സെക്രട്ടറി, ഓട്ടോ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) കൊടുവള്ളി ടൗൺ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ ഉപ്പേരൻ. മാതാവ്: കാർത്യായനി. ഭാര്യ: സുധ. മക്കൾ: അശ്വിനി, ആര്യ, അശ്വിൻ. മരുമകൻ: പ്രജീഷ് ചളിക്കോട്. സഹോദരങ്ങൾ: ശശിധരൻ, ശ്രീലത, സന്തോഷ്കുമാർ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.