കോഴിക്കോട്: കാരപ്പറമ്പ് ഗ്രീൻ ഗാർഡൻസിൽ സി.എം. അരുൺകുമാർ (78) നിര്യാതനായി. ദുബൈയിൽ ഷിപ്പിങ് ഉദ്യോഗസ്ഥനായിരുന്നു. കൊയിലാണ്ടി ‘ലൗ ഡെയിലി’ൽ പരേതരായ ഡോ. സി.കെ. കരുണാകരന്റെയും വസുമതിയുടെയും മകനാണ്. ഭാര്യ: കണ്ണൂർ ഒണ്ടേൻ കുടുംബാംഗമായ ശോഭ. സഹോദരങ്ങൾ: മീര രാംദാസ്, പരേതരായ കസ്തൂരി, രാധകൃഷ്ണൻ (റിട്ട. ജോയന്റ് ആർ.ടി.ഒ), പ്രസന്ന, അഖില, ഡോ. പ്രേം മോഹൻരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10. 30ന് മാവൂർറോഡ് വൈദ്യുത ശ്മശാനത്തിൽ.