കോഴിക്കോട്: റിട്ട. പി.ഡബ്ല്യൂ.ഡി ജീവനക്കാരൻ ആലിക്കാവീട്ടിൽ എ.വി. മുഹമ്മദ് (90) ഫ്രാൻസിസ് റോഡ് നാലകം പള്ളിക്ക് സമീപമുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ബിച്ചാത്തൈ. മക്കൾ: സുബൈർ, നൗഫൽ, നവാസ് (മൂന്നുപേരും ദുബൈ), നൗഷാദ്, നിഷാം, നസീന, നാഫില. മരുമക്കൾ: നവാസ് കോയിശ്ശേരി, ജാബിർ ദമ്മാം, സഫറീന, നമീറത്ത്, ഷബ്ന, ജെബി, ഷഹല. സഹോദരൻ: പരേതനായ ഉമ്മർ കോയ (റിട്ട. എം.എം.എച്ച്.എസ്). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ.