മക്കരപ്പറമ്പ്: വിവിധ മദ്റസകളിൽ അധ്യാപകനായിരുന്ന ചെറുകുളമ്പ് തുപ്പിനിക്കാടൻ അഹമ്മദ് കുട്ടി മുസ്ലിയാർ (82) നിര്യാതനായി.
പഴമള്ളൂർ സിറ്റി മദ്റസയിലും തുടർന്ന് കട്ടുപ്പാറ മദ്റസയിലും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. ചെറുകുളമ്പ സ്കൂൾപടി മസ്ജിദ്, ചട്ടിപ്പറമ്പ് ടൗൺ മസ്ജിദ് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: ആയിഷ. മക്കൾ: സക്കീന, റസിയ, സുബൈദ, ജമീല, ജലീന, ഷംസുദ്ദീൻ, മുനീർ. മരുമക്കൾ: അസീസ് (കാച്ചിനിക്കാട്), അലവിക്കുട്ടി (പറേരങ്ങാടി), അസീസ് (വറ്റലൂർ), ഇബ്രാഹിം (വട്ടപ്പറമ്പ്), അലി അസ്കർ (കാച്ചിനിക്കാട്), മുനീറ, സുമയ്യ.