തിരുവനന്തപുരം: ഉത്തർപ്രദേശ്, മൊറാദാബാദ്, ജമീന്ദർ പത്താൻ കുടുംബാംഗം രഹത് കരീം ഖാൻ (74) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെയാണ് മരണം. ഇന്ത്യയിലും പിന്നീട് സൗദിയിലും അരാംകോയിൽ ജോലി ചെയ്തു. പിന്നീട് നാല് പതിറ്റാണ്ടോളം സർക്കാർ സിവിൽ കോൺട്രാക്ടറായും പ്രവർത്തിച്ചു. പ്രഫഷനൽ നേട്ടങ്ങൾ കൈവരിക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും രഹത് കരീം ഖാൻ സജീവമായിരുന്നു. ഭാര്യ: ശബ്ദം പർവീൺ. മക്കൾ: ഡോ. അതാത് ഖാൻ (എം.ഡി, കാമേഡ ഇൻഫോ ലോജിക്സ് ലിമിറ്റഡ്), മറിയം ഖാൻ, സബഹത് ഖാൻ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് മണക്കാട് വലിയപള്ളിയിൽ ഖബർസ്ഥാനിൽ.