അതിരപ്പിള്ളി: പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുക്കുംപുഴ ഉന്നതിയില്‍ അച്യുതനാണ്(49) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ കാണാതായത്. മുക്കുംപുഴ ഉന്നതിയില്‍നിന്ന് റിസര്‍വോയറിന് മറുവശത്ത് താല്‍ക്കാലികമായി കെട്ടിയ കുടിലിലാണ് ഇദ്ദേഹം താമസിക്കുന്നത്. കോളനിയിൽ ചങ്ങാടത്തില്‍ കുടിലിലേക്ക് പോകുമ്പോഴാണ് ഇയാൾ വെള്ളത്തിൽ വീണത്. ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. രണ്ടു ദിവസമായി തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.