വടക്കാഞ്ചേരി: ഓട്ടുപാറയിൽ ടോറസിൽ സ്കൂട്ടർ തട്ടി വീണ വയോധികൻ മരിച്ചു. എങ്കക്കാട് പവർ ഹൗസിനു സമീപം താമസിക്കുന്ന റിട്ട. എസ്.ഐ തങ്കേത്തിൽ പത്മനാഭൻ നായരാണ് (86) മരിച്ചത്. ഓട്ടുപാറ ബസ് സ്റ്റാൻഡിനു സമീപം പോയിരുന്ന ടോറസിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടി വീഴുകയായിരുന്നു. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശാരദ. മക്കൾ: ശോഭ കുമാരി, സതി കുമാരി (ശാന്തി), ജ്യോതി, പ്രിയ. മരുമക്കൾ: ശിവദാസ്, കേശവദാസ്, വിപിൻ ചന്ദ്രൻ, സജിത്ത്.