തൃക്കരിപ്പൂർ: ടൗണിലെ ഓട്ടോ ഡ്രൈവർ ഇടയിലെക്കാട് എ.എൽ.പി സ്കൂളിന് സമീപത്തെ എരമത്ത് മധുസൂദനൻ (67) നിര്യാതനായി. ഫുട്ബാൾ താരവും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. പരേതരായ എറങ്കൻ നാരായണന്റെയും എരമത്ത് ജാനുവിന്റെയും മകനാണ്. ഭാര്യ: എം. പുഷ്പ (വെങ്ങര). മക്കൾ: ധനേഷ്, മഹേഷ് (അബൂദബി), നിതീഷ് (അബൂദബി). മരുമക്കൾ: പ്രജിത (നരിക്കോട്), നീനകൃഷ്ണൻ (ആലാമിപള്ളി), ഹരിത മോഹനൻ (കൊട്ടില). സഹോദരങ്ങൾ: പുരുഷോത്തമൻ (കച്ചവടം ഇടയിലക്കാട്), ഗോപി (കച്ചവടം, ഇടയിലക്കാട്), വനജ (നെരുവമ്പ്രം), ഉഷ (തടിയൻകൊവ്വൽ), രമേശൻ (എ.എസ്.ഐ, ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ).