വഴുതക്കാട്: കോട്ടൺഹിൽ ഗാന്ധിനഗർ ജി.എൻ.എ-1 ൽ മാർഷൽ ജോസഫ് (73) നിര്യാതനായി. ഷാർജയിൽ മാർഷൽ ആൻഡ് അസോസിയേറ്റ്സ് കമ്പനി നടത്തുകയായിരുന്നു. കൊല്ലം ഏറയിൽ കുടുംബാംഗമാണ്. ഭാര്യ: മേരി സൊഫിയ. മക്കൾ: സമാന്താ ജോൺ (സീനിയർ ആർക്കിടെക്ട്), എം. മോസർ (അസോസിയേറ്റ്സ്, മുംബൈ), നൈജിൽ ജോസഫ് മാർഷൽ (സോഫ്റ്റ് വെയർ എൻജിനീയർ, ദുബൈ). മരുമക്കൾ: ജോൺ തോമസ് (സീനിയർ ജനറൽ മാനേജർ, റിലയൻസ് ഇൻഡസ്ട്രീസ്, മുംബൈ), മോർഗൻ നൈജിൽ (അധ്യാപിക, ദുബായ്). സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് പാറ്റൂർ സെന്റ് പീറ്റർ പള്ളിയിൽ ശുശ്രൂഷക്കു ശേഷം പാറ്റൂർ സെമിത്തേരിയിൽ.