വെളിയങ്കോട്: നയാര പെട്രോൾ പമ്പിന് വടക്ക് പരേതനായ കാദിയാരകത്ത് കാക്കത്തറയിൽ അബ്ദുറഹ്മാന്റെ മകൻ അഡ്വ: പി.വി. ഷൈലോക് (46) നിര്യാതനായി. ദേശീയപാത ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2014 ലോകസഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
ഭാര്യ: മാജിദ. മക്കൾ: ടിപ്പുസുൽത്താൻ, മലാല ആമിന, അലീന ഷൈലോക്ക്. മാതാവ്: ജമീല. സഹോദരങ്ങൾ: ബൈജു (ഖത്തർ), സഹീർ, മിറാസ്, ഷെമി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വെളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.