ഫറോക്ക്: മണ്ണാർപാടം ഐ.ഒ.സിക്കു സമീപം ചേമ്പ്പറമ്പിൽ താമസിക്കുന്ന പരേതനായ ഉണ്ണിക്കോയയുടെ ഭാര്യ ഇളയേടത്ത് പാത്തുമ്മകുട്ടി (87) നിര്യാതയായി. പാലാടൻ കുടുംബത്തിലെ ബീരാൻ മൊയ്തീന്റെയും മമ്പീരിയുടെയും മകളാണ്. മകൻ: ഇളയേടത്ത് ഹുസൈൻ കോയ. മരുമകൾ: ഫാത്തിമ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് പേട്ട ജുമാ മസ്ജിദിൽ.