തലശ്ശേരി: മട്ടാമ്പ്രം പള്ളിക്ക് സമീപം എടക്കണ്ടിവളപ്പ് സാജിദ മൻസിലിൽ പഴുക്കാത്ത് സുലൈഖ (86) നിര്യാതയായി. തലശ്ശേരിയിലെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും തഅലീമുൽ അവാം എൽ.പി സ്കൂൾ പ്രധാനാധ്യാപകനുമായിരുന്ന പരേതനായ സി. അബൂബക്കർ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: സൈദ, സൗദ, ഷഫീഖ് (പെരിങ്ങാടി), സനീറ, ഷമീമ, സാബിഹ, ഷക്കീൽ. മരുമക്കൾ: അബ്ദുൽ ഖാദർ, നദീറ, സത്താർ, സൈദലവി തങ്ങൾ, അബ്ദുറസാഖ്, റഹീന, പരേതനായ വി.പി. അബ്ദുൽ ലത്തീഫ്.