പാലോട്: തെന്നൂർ അരയക്കുന്ന് ഹാജ്മിയിൽ എ. ഹാഷിം (63)നിര്യാതനായി. പെരിങ്ങമല മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മഞ്ഞപ്പാറ മുൻ ജമാഅത്ത് പ്രസിഡന്റ്, കോൺഗ്രസ് മുൻ തെന്നൂർ വാർഡ് പ്രസിഡന്റ്, തെന്നൂർ ക്ഷീരസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുജ്ന. മക്കൾ: മിൻസ ഹാഷിം,(ദുബായ്), ആസ്മി ഹാഷിം (ദുബായ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.