കൊല്ലങ്കോട്: കെട്ടിട നിർമാണ ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി സ്ത്രീ മരിച്ചു. തട്ടാം പൊറ്റ കേശവന്റെ ഭാര്യ കലാമണിയാണ് (49) മരിച്ചത്. ഫെബ്രുവരി മൂന്നിന് രാവിലെ നെന്മേനിയിലായിരുന്നു അപകടം. സിമന്റ് ചുമന്ന് പോകുന്നതിനിടെ വീണ് കഴുത്തിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സക്കിടെയാണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. പിതാവ്: പൊന്നൻ. മാതാവ് :സത്യഭാമ. മകൾ: ദിവ്യ. സഹോദരങ്ങൾ: പ്രീത, മണികണ്ഠൻ.