പെരുവള്ളൂർ: കാടപ്പടി സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ അല്ലിപ്പറ ഫസലുറഹ്മാൻ (ടിട്ടി, 45) നിര്യാതനായി.
യൂത്ത് കോൺഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡന്റ്, ബൂത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു.
പിതാവ്: അല്ലിപ്പറ ഉതിരാൻകുഴിയിൽ ആലിക്കുട്ടി ഹാജി. മാതാവ്: റുക്കിയ. ഭാര്യ: നജ് വ. മക്കൾ: ഫാത്തിമ, മുഹമ്മദ്, അബ്ദുല്ലക്കോയ. സഹോദരങ്ങൾ: നസീറ, സൈഫുന്നിസ.