പൂനൂർ: പൗരപ്രമുഖനും പ്രമുഖ പ്ലാന്ററുമായ മങ്ങാട് ആർ.പി. ഇമ്പിച്ചി മൊയ്തീൻ ഹാജി (ബിച്ചോയി -84) നിര്യാതനായി. മങ്ങാട് ജുമാ മസ്ജിദ് മുതവല്ലിയായിരുന്നു. കോഴിക്കോട് മലാപറമ്പ് ഫ്ലോറിക്കൻ റോഡ് ആർ.പി ഹൗസിലായിരുന്നു താമസം. ഭാര്യ: ആർ.പി. സൈദ. മക്കൾ: ഡോ. ശംഷീർ (കെ.എം.സി.ടി മെഡിക്കൽ കോളജ് മുക്കം), ഡോ. ഷനോജ് (എം.ഇ.എസ് മെഡിക്കൽ കോളജ് പെരിന്തൽമണ്ണ), ഷാലറ്റ്. മരുമക്കൾ: ഡോ. ഫാത്തിമ ജനാൻ (കോഴിക്കോട്), ഡോ. സജില (പെരിന്തൽമണ്ണ), മുഹമ്മദ് ജഫീർ (അബൂദബി). സഹോദരങ്ങൾ: കെ.പി. അബ്ദുൽ ബഷീർ, കെ.പി. അബ്ദുറഹിമാൻ, സുഹറ, മൈമൂന, റുഖിയ്യ, സൗദ, പരേതരായ കെ.പി. അബ്ദുൽ ഹമീദ്, റാബിയ.