ആലക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പാത്തന്‍പാറ നെല്ലിക്കുന്നിലെ കോളേകുന്നേല് സാജു -നിമ്മി ദമ്പതികളുടെ മകള്‍ മരീറ്റ സാജുവാണ് (8) മരിച്ചത്. ആലക്കോട് നിര്‍മല ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. രണ്ടു ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളിൽ പോയി വന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കരുവഞ്ചാലിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ആൽബർട്ട്, ത്രസീന.