തിരൂർക്കാട്: താഴെ അരിപ്ര സ്വദേശി പെരിന്തൽമണ്ണ ഹൗസിങ് കോളനി റോഡിലെ വേളത്തൊടി മുഹമ്മദ് (86) നിര്യാതനായി. പഴയകാല മുസ്ലിംലീഗ് പ്രവർത്തകനാണ്. ഭാര്യ: പൂതംക്കോടൻ ഖദീജ (കാറൽമണ്ണ). മക്കൾ: സൈനുൽ ആബിദീൻ, അബ്ദുൽ ഗഫൂർ, ഷമീർ, സൗദ, സുബൈദ, ഷൈബ, റസിയ. മരുമക്കൾ: പൂത്രൊടി ആബിദ (ഏലംകുളം), കൂരിയിൽ ബുഷ്റ (താഴെക്കോട്), തൊട്ടിത്തൊടി റബീബ (വടക്കേമണ്ണ), പൂക്കോട്ട് മുഹമ്മദ് (എരവിമംഗലം), പട്ടണം അലി (അരക്കുപറമ്പ്), ചെട്ടിയാംതൊടി റഷീദ് (കട്ടുപ്പാറ), വലിയകത്ത് സമദ് (പാലക്കാട്).