കല്ലായി: ജോണി മുല്ലശ്ശേരി (73) നിര്യാതനായി. കോഴിക്കോട് രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ രൂപത പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സുരക്ഷ ചിറ്റ് ഫണ്ട്സ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കത്രീന. മക്കൾ: കൊച്ചുത്രേസ്യ (സ്മിത- എസ്.ജി.എം സ്കൂൾ, കൊളത്തൂർ), സൈജു വർഗീസ് (ഐ.ടി കൺസൽട്ടന്റ്). മരുമക്കൾ: ജിം വി. ജോസഫ്, മറീന പി. ജോസഫ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കല്ലായി സെന്റ് പാട്രിക്സ് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.