തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ താന്നിക്കൽ നസീം (50) സൗദിയിൽ നിര്യാതനായി. സൗദിയിൽ ബസ് ഡ്രൈവറായിരുന്നു. മലയാളി ഉംറ തീർഥാടകരുള്ള ബസ് ഓടിക്കവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. സഹഡ്രൈവർ ഉടൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാൽ ബസ് അപകടമില്ലാതെ രക്ഷപ്പെട്ടു. പിതാവ്: ഇസ്മയിൽ. മാതാവ്: സൽമ. ഭാര്യ: ഷമീന. മക്കൾ: നാശിദ് (അബൂദബി), നൈശാന ഫാത്തിമ, ഇൻഷാ ഫാത്തിമ. സഹോദരങ്ങൾ: നജീം (കുവൈത്ത്), ജസീന. മയ്യിത്ത് സൗദിയിൽ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.