എലത്തൂർ: പരേതനായ ചെറുകുടി മാട്ടുവയൽ ചന്തപ്പന്റെ മകൻ സി.എം. രാജൻ (84) നിര്യാതനായി. 36 വർഷമായി സി.എം.സി ഹൈസ്കൂൾ എലത്തൂരിന്റെ മാനേജറും ആനന്ദഭവൻ ടൂറിസ്റ്റ് ഹോമിന്റെ ഉടമസ്ഥനും ആയിരുന്നു. ഭാര്യ: ധർമിണി. മക്കൾ: സി.എം. ഷിബിൻ രാജ് (കോഓപറേറ്റിവ് ബാങ്ക് മാനേജർ എരഞ്ഞിക്കൽ), ജോഷില, സോണില. മരുമക്കൾ: അഡ്വ. ടി. അജിത്ത് വടകര, രാജേഷ് വിജയൻ എറണാകുളം, സജിത ഷിബിൻ രാജ്. സഹോദരൻ: സി.എം പ്രശാന്ത് കുമാർ.