കണ്ണൂർ: മൈതാനപ്പള്ളി ആസീമാസിലെ (ആച്ചിന്റവിടെ) സി.എച്ച്. അബൂബക്കർ (74) നിര്യാതനായി. ഐ.എൻ.എൽ മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗമായും, ജില്ല, മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മില്ലത്ത് സാന്ത്വനം ആദ്യകാല ഭാരവാഹിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഫഹദ് (ദുബൈ), ഫായിസ്, ഫാസിൽ, ഫർഹാൻ, ഫായിസ, ഫർസാന. മരുമക്കൾ: ശിഹാബ് സെൻസി, നിയാസ് (തൃശ്നാപ്പള്ളി), റസീന, ഫിറോസ്ന, സജ്ന. സഹോദരങ്ങൾ: സാലി, പരേതരായ ഇബ്രാഹിം, സത്താർ.