തലശ്ശേരി: മാക്കുനി നിഷാന്തിൽ കെ.കെ. നാരായണൻ (83) നിര്യാതനായി. തലശ്ശേരി ആർ.എം.എസിലെ റിട്ട. എസ്.ആർ.ഒ ആയിരുന്നു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്തംഗം, കൺസ്യൂമർ കോഓപറേറ്റിവ് സ്റ്റോർ ഡയറക്ടർ, കർഷക സംഘം ചമ്പാട് വില്ലേജ് ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാമൂഹിക - രാഷ്ട്രീയ രംഗങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ശാരദയാണ് ഭാര്യ. മക്കൾ: നിഷാന്ത് (ദുബൈ), നിഷ (മുംബൈ). മരുമക്കൾ: പ്രകാശൻ (റെയിൽവേ), ജിജി. സഹോദരങ്ങൾ: കെ.കെ. ജാനകി, കെ.കെ. ദിവാകരൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കണ്ടിക്കൽ ശ്മശാനത്തിൽ.