അശോകൻപാപ്പിനിശ്ശേരി: അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ കെ.വി. അശോകൻ (48) നിര്യാതനായി. കല്യാശ്ശേരി കണ്ണപുരം സ്വദേശിയായിരുന്ന ഇദ്ദേഹം കീച്ചേരിയിലാണ് ഇപ്പോൾ താമസം. പിതാവ്: പരേതനായ കെ.പി. ഗോപാലൻ. മാതാവ്: പരേതയായ കെ.വി. മീനാക്ഷി. ഭാര്യ: ഷൈജലത (പട്ടികജാതി വികസന വകുപ്പ് കണ്ണൂർ). മകൻ: ആദിത്യ അശോക് (വിദ്യാഥി). സഹോദരങ്ങൾ: പരേതനായ കെ.വി. പ്രേമൻ (റിട്ട. ടീച്ചർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കണ്ണാടിപ്പറമ്പ), കെ.വി.സുരേന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ അരോളി), കെ.വി. ഉണ്ണിക്കൃഷ്ണൻ (അസോസിയേറ്റ് പ്രഫ. ഗവ. ബ്രണ്ണൻ കോളജ്, തലശ്ശേരി), പരേതനായ കെ.വി. പ്രദീപൻ, കെ.വി. പ്രേമജ (ഹെഡ്മിസ്ട്രസ് ജി.എം.എൽ.പി സ്കൂൾ, ആനയിടുക്ക്).