കണ്ണൂർ: വലിയന്നൂർ അഫിമാസിൻ മൗവ്വത്തിൽ അബ്ദുറഹ്മാൻ (73) നിര്യാതനായി. സൗദിയിൽ ദീർഘകാലം പ്രവാസിയും പിന്നീട് ചക്കരക്കല്ലിൽ ടെക്സ്റ്റയിൽസ് വ്യാപാരിയുമായിരുന്നു. ഭാര്യ: എളമ്പിലാട്ട് പുതിയ പുരയിൽ ഫാത്തിബി. മക്കൾ: അഫീമ (കലക്ടറേറ്റ് കണ്ണൂർ), അഫ്സൽ (ഹൈദരബാദ്), അനീസ് (അബൂദബി). മരുമക്കൾ: കെ.എം. മഖ്ബൂൽ (ജമാഅത്തെ ഇസ്ലാമി ഹിന്ദ് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ്, കൈറ്റ്, കണ്ണൂർ), സുൽഫത്ത് (പറമ്പായി), റസ്മിന (ചക്കരക്കൽ). സഹോദരൻ: അബ്ദുൽ സലാം. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് വാരം ജുമാ മസ്ജിദിൽ.