പാനൂർ: കരിയാട് പെരുവാൻ കുന്നുമ്മൽ കുഞ്ഞിമ്മൂസ (76) നിര്യാതനായി. പഴയകാല വോളിബാൾ കളിക്കാരനും ഹാൻപോസ്റ്റിൽ വ്യാപാരിയുമാണ്. പരേതരായ കുഞ്ഞിമമ്മദിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: സലീമ (വടവിൽ). മക്കൾ: ഷമീം (ദുബൈ), ശബീർ (കച്ചവടം), ഷഹീല, റംശില, ശുഹൈൽ. മരുമക്കൾ: സുമിയ്യത്ത് (കൂരാറ), ഷർണാസ്, ഷാഹിർ (ഇരുവരും പുല്ലൂക്കര), അർഷിന (കടവത്തൂർ), ഷഫീഖ് (മുക്കാളി). സഹോദരങ്ങൾ: ഉസ്മാൻ, സുലൈഖ.