തിരുവള്ളൂർ: റിട്ട. അക്കൗണ്ടന്റ് ജനറൽ ഓഫിസ് സീനിയർ ഓഡിറ്റ് ഓഫിസർ കനവത്ത് കുഞ്ഞബ്ദുല്ല (73) നിര്യാതനായി. ഭാര്യ: മീത്തലെ കനവത്ത് കുഞ്ഞാമി. മക്കൾ: മുനീബ് (സ്റ്റേഷൻ മാനേജർ, എയർ ഇന്ത്യ എക്സ്പ്രസ്, കണ്ണൂർ എയർപോർട്ട്), നബീൽ (ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ), നജീബ് (എൻജിനീയർ, കുവൈത്ത്). മരുമക്കൾ: നഹന വയലിൽ (വാണിമേൽ), ലാമിയ കോമത്ത് (കുമ്മങ്കോട്), നസീബ വലിയ പറമ്പത്ത് (മംഗലാട്). സഹോദരങ്ങൾ: വൈക്കിലേരിക്കണ്ടി ഖദീജ (കാക്കുനി), പരേതരായ കനവത്ത് മൊയ്തു, കനവത്ത് സൂപ്പി മാസ്റ്റർ.