കാഞ്ഞിരോട്: പള്ളിക്കൽ പുതിയത് മുഹമ്മദലി (66) നിര്യാതനായി. ഏറെക്കാലം സൗദി അറേബ്യ റിയാദിലെ ബതഹയിൽ വ്യാപാരിയായിരുന്നു. പരേതരായ കാഞ്ഞിരോട്ടെ പൗരപ്രമുഖൻ മണ്ടേങ്കണ്ടി കലന്തന്റെയും പള്ളിക്കൽ പുതിയത്ത് ഫാത്തിമയുടെയും മകനാണ്. ഭാര്യ: എൽ.സി. അഫ്സത്ത് (മുണ്ടയാട്). മക്കൾ: ഹസീന, ഫാത്തിമ, സുമയ്യ, സുഫിയിജ, ഹയിറുന്നീസ (മുണ്ടയാട്). സഹോദരങ്ങൾ: റംല (കാഞ്ഞിരോട്), ആമിന (മായൻ മുക്ക്), മുസ്തഫ (ചാലാട് മണൽ).